സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതിനിടെ രൂക്ഷഭാഷയിൽ പ്രതികരിച്ച് കെ.കെ രമ എംഎൽഎ. ഫണ്ട് തട്ടിപ്പ് സിപിഎമ്മിൽ, പുതിയ കാര്യമല്ലെന്നും, 2005 കാലത്ത് രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാൻ എന്ന പേരിൽ പിരിച്ച 25 കോടി രൂപയെ കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ലെന്നും കെ.കെ രമ ചൂണ്ടിക്കാട്ടി. ‘ഞങ്ങളൊക്കെ സിപിഎമ്മിൽ പ്രവർത്തിക്കുന്ന കാലത്താണ് ആ പിരിവ് നടന്നത്. എന്നാൽ അന്ന് പിരിച്ച പണം എവിടെയെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. വരാനിരിക്കുന്ന രക്തസാക്ഷികൾക്ക് വേണ്ടി കൂടിയായിരുന്നോ ഫണ്ടെന്നും” രമ പരിഹസിച്ചു.