അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഞ്ഞുവീഴ്ചയിലും കനത്ത മഴയിലും 61 പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾ തകർന്നു വീണും കടുത്ത തണുപ്പ് മൂലവുമാണ് ഭൂരിഭാഗവും മരണപ്പെട്ടത് . നിരവധി പേർക്ക് പരിക്കേൽക്കുകയും പത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ പല പ്രധാന പാതകളും അടച്ചു. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നൂറുകണക്കിന് വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു വീണു. കൃഷിയിടങ്ങളും കന്നുകാലികളും നശിച്ചതോടെ കർഷകർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥയും മഞ്ഞും പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.



