സംസ്ഥാനത്തെ സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചു ചാട്ടത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. രാവിലെ ഉണ്ടായ വൻ കുതിപ്പിന് പിന്നാലെ വൈകുന്നേരം വിലയിൽ 560 രൂപയുടെ ഇടിവുണ്ടായത്. റിപ്പബ്ലിക് ദിനം ഉൾപ്പെടെയുള്ള നീണ്ട വാരാന്ത്യത്തിന് ശേഷം ഇന്ന് വിപണി ഉണരുമ്പോൾ നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. സ്വർണവില 1.20 ലക്ഷം തൊടുമോ എന്നാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ആശങ്ക

1,18,760 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 14,845 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം  അയ്യായിരം രൂപയോളം വർദ്ധനവാണ് സ്വർണവിപണിയിലുണ്ടായത് എന്നതും ശ്രദ്ധേയമാണ്.