കോഴിക്കോട് കടപ്പുറത്ത് നടന്ന ഒമ്പതാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) മുഖ്യധാര ഹിന്ദി സിനിമകൾക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. ഹിന്ദി ചലച്ചിത്ര മേഖലയ്ക്ക് അതിന്റെ തനിമയും വേരുകളും നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളം, തമിഴ് സിനിമകൾ ശക്തമായ ഉള്ളടക്കമുള്ള ചിത്രങ്ങളുമായി മുന്നേറുമ്പോൾ ബോളിവുഡ് വെറും കാഴ്ചപ്പണ്ടമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.