ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ ഇസ്ലാമിക് ഭരണകൂടം സ്വീകരിക്കുന്ന കടുത്ത നടപടികൾ തുടരുന്നതിനിടെ, അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലും പടക്കപ്പലുകളും മിഡിൽ ഈസ്റ്റിലെത്തി.

കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇറാനിൽ തുടരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സൈന്യം നടത്തുന്ന ക്രൂരതകൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ പെന്റഗൺ തീരുമാനിച്ചത്.