വ്യാപാര തർക്കങ്ങളും നയപരമായ വ്യത്യാസങ്ങളും നിലനിൽക്കുന്നതിനിടയിലും ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും ചരിത്രപരമായ ബന്ധത്താൽ ബന്ധിക്കപ്പെട്ട പങ്കാളികളാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.

ന്യൂഡൽഹിയിലെ അമേരിക്കൻ എംബസി പങ്കുവെച്ച സന്ദേശത്തിലാണ് ട്രംപ് തൻറെ ആശംസകൾ അറിയിച്ചത്. “അമേരിക്കയിലെ ജനങ്ങളുടെ പേരിൽ, 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ അമേരിക്കയും ഇന്ത്യയും ചരിത്രപരമായ ഒരു ബന്ധം പങ്കിടുന്നു”.  ട്രംപ് പറഞ്ഞു.