രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. 10000 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. നാഗൗർ ജില്ലയിലെ ഒരു ഫാമിൽ നിന്നാണ് ഇത് കണ്ടെത്തിയത്.

അനധികൃത പാറ ഖനനത്തിനായി ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ ആയിരുന്നു ഇവയെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹർസൗർ ഗ്രാമവാസിയായ സുലൈമാൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുമ്പ് മൂന്ന് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.

പ്രദേശത്തെ വയലിൽ നിന്ന് 187 ചാക്കുകളിലായി പായ്ക്ക് ചെയ്ത 10000 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഒരു കണ്ടെടുത്തതായി നാഗൗർ പൊലീസ് സൂപ്രണ്ട് മൃദുൽ കച്ചാവ പറഞ്ഞു. അമോണിയം നൈട്രേറ്റിന് പുറമേ, ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, 12 കാർട്ടണുകൾ, 15 ബണ്ടിലുകൾ നീല ഫ്യൂസ് വയർ, 12 കാർട്ടണുകൾ, അഞ്ച് ബണ്ടിലുകൾ ചുവന്ന ഫ്യൂസ് വയർ എന്നിവയുൾപ്പെടെ നിരവധി സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു.