സംസ്ഥാനത്തെ സ്വർണവില എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കിയുള്ള കുതിപ്പിനാണ് ഇന്നും സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് റെക്കോർഡ് വർദ്ധനവാണ് ഉണ്ടായത്.
1.17 ലക്ഷവും കടന്ന് സർവ്വകാല റെക്കോർഡിലെത്തിയ വിപണിയിൽ ഇന്ന് 1800 രൂപയാണ് വീണ്ടും കൂടിയത്. ഇതോടെ 1.20 ലക്ഷത്തോടടുത്തിരിക്കുകയാണ് വിപണി.
1,19,320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 1800 രൂപയാണ് ഇന്ന് മാത്രം ഒറ്റയടിക്ക് കൂടിയത്. 14,915 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏഴായിരം രൂപയുടെ വർദ്ധനവാണ് സ്വർണവിപണിയിലുണ്ടായത് എന്നതും ശ്രദ്ധേയമാണ്.



