മിനിയാപൊളിസിൽ കുടിയേറ്റ പരിശോധനയ്ക്കിടെ പ്രതിഷേധിച്ചതിന് പിന്നാലെ  യുവാവിനെ വെടിവെച്ച കൊന്ന സംഭവത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റുകളായ മിനസോട്ട ഗവർണർ ടിം വാൾസും മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേയും കലാപത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.  37 കാരനായ യു.എസ് പൌരനാണ് കൊല്ലപ്പെട്ടത്. ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ മരണമാണ്. 

“മേയറും ഗവർണറും അവരുടെ ആഡംബരപൂർണ്ണവും അപകടകരവും ധിക്കാരപരവുമായ വാചാടോപങ്ങൾ ഉപയോഗിച്ച് കലാപത്തിന് പ്രേരിപ്പിക്കുകയാണ്! പകരം, ഈ ധാർഷ്ട്യമുള്ള രാഷ്ട്രീയ വിഡ്ഢികൾ മിനസോട്ടയിലെയും അമേരിക്കൻ ഐക്യനാടുകളിലെയും ജനങ്ങളിൽ നിന്ന് മോഷ്ടിച്ച കോടിക്കണക്കിന് ഡോളർ അന്വേഷിക്കണം,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സോഷ്യൽ ട്രൂത്തിൽ ഒരു പോസ്റ്റിൽ പറഞ്ഞു.