ഭാരതം എന്നത് വെറുമൊരു ഭൂപ്രദേശം മാത്രമല്ലെന്നും അതൊരു അമ്മയാണെന്നും വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ അതേ പദവിക്ക് അർഹതയുണ്ടെന്നും തമിഴ്നാട് ഗവർണർ ആർ.എൻ. രവി. ശനിയാഴ്ച സംസ്ഥാനത്ത് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.
സ്വാതന്ത്ര്യത്തിന് ശേഷം ഭാരതം ഒരു അമ്മയാണെന്ന സങ്കൽപ്പം അവഗണിക്കപ്പെട്ടുവെന്നും ഇത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. “ഭാരതം വെറുമൊരു ഭൂമിശാസ്ത്രപരമായ അസ്തിത്വമല്ല. അത് അമ്മയാണ്. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിന് ശേഷം നമ്മൾ അതിനെ അവഗണിക്കാൻ തുടങ്ങി” അദ്ദേഹം പറഞ്ഞു.



