മലയാള സിനിമാ പ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ എത്തിയിരിക്കുകയാണ്. വിശ്വപ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും 32 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ‘പദയാത്ര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ജനുവരി 23-ന് നടന്ന പൂജ ചടങ്ങിൽ വെച്ച് ഔദ്യോഗികമായി പുറത്തിറക്കി. മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമാണിത്.

1994-ൽ പുറത്തിറങ്ങിയ ‘വിധേയൻ’ എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും അവസാനമായി ഒന്നിച്ചത്. അതിന് മുൻപ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ‘മതിലുകൾ’ എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക് സിനിമയായിരുന്നു.