ഉക്രെയ്നിലെ യുദ്ധത്തിന് നീതിയുക്തവും ശാശ്വതവുമായ അന്ത്യം ഉറപ്പാക്കാൻ ഡൊണാൾഡ് ട്രംപ് സഹായിച്ചാൽ അദ്ദേഹത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അങ്ങനെയുണ്ടായാൽ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നിർദ്ദേശിക്കാൻ താൻ തയ്യാറാണെന്നും മെലോനി പറഞ്ഞു. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ഒരു ദിവസം നമുക്ക് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഉക്രെയ്നിൽ സമാധാനം സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചാൽ അത് സംഭവിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന മെലോനി, സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പുരോഗതിയെ ആശ്രയിച്ചിരിക്കും നാമനിർദ്ദേശമെന്ന് ഊന്നിപ്പറഞ്ഞു.



