മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ മുൻ പ്രസിഡന്റ് ഈശോ മാത്യു (83) അന്തരിച്ചു. ദീർഘകാലം ബഹ്റൈനിലും തുടർന്ന് യുഎസിലും താമസിച്ചിരുന്ന അദ്ദേഹം, മലയാളി സമൂഹത്തിലും സാംസ്കാരിക രംഗത്തും സജീവമായിരുന്നു.
1999-ൽ കുടുംബത്തോടൊപ്പം ടാമ്പ, ഫ്ലോറിഡയിൽ എത്തിയ അദ്ദേഹം ലിയർ കോർപ്പറേഷനിൽ ഇൻസ്ട്രുമെന്റ് ടെക്നീഷ്യനായും സേവനമനുഷ്ഠിച്ചു. 2003-ൽ MACF പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കമ്മ്യൂണിറ്റിയെയും സഭയെയും സേവിച്ച് ശ്രദ്ധേയമായ നേതൃത്വം നൽകി.
കേരള ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എക്യൂമെനിക്കൽ)ന്റെ നിറ സാന്നിധ്യവും പ്രധാന സംഘാടകരിൽ ഒരാളുമായിരുന്നു
2010-ൽ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങി വിരമിച്ച ജീവിതം നയിച്ചു. ഇടയ്ക്ക് അമേരിക്കയിലേക്കുള്ള സന്ദർശനങ്ങളുമായി കുടുംബബന്ധങ്ങളെ കൂടുതൽ ശക്തമാക്കി.
നാലു സഹോദരന്മാരിൽ ഇളയവനായിരുന്ന അദ്ദേഹത്തിന്റെ സഹോദരന്മാർ: ടി. എം. വർഗീസ്, ടി. ഇ. മാത്യൂസ്, ടി. ജെ. ജോസഫ് എന്നിവരായിരുന്നു.
1976 ജനുവരി 26-ന് റാന്നി മേപ്പുറത്ത് കുടുംബാംഗമായ അച്ചുകുട്ടി സാമുവലുമായി അദ്ദേഹം വിവാഹിതനായി. ഈ ദമ്പതികൾക്ക് ഷോണി, ഷോജി, ഷോമി എന്നിങ്ങനെ മൂന്ന് പുത്രന്മാർ ജനിച്ചു. മൂന്ന് പുത്രന്മാരും ടാമ്പാ കമ്മ്യൂണിറ്റിയിലെ സജീവ അംഗങ്ങളാണ്.
രമ്യ മാത്യു, ജോഫി ഡാനിയൽ, സോണി ഈശോ എന്നിവർ മരുമക്കൾ
5 കൊച്ചുമക്കളും ഉണ്ട്.
ഈശോ മാത്യുവിൻ്റെ ജീവിതസാക്ഷ്യവും നന്മയും സ്നേഹവും എല്ലാവർക്കും എന്നും പ്രചോദനമായിരുന്നു.
ജനുവരി 24 നു (ശനി), സംസ്കാര ശുശ്രൂഷകൾ മണ്ണാറകുളഞ്ഞി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വച്ച് നടത്തുന്നതാണ്.
ലൈവ് ബ്രോഡ്കാസ്റ്റ് ലിങ്ക് താഴെ
വിവരങ്ങൾക്ക്: ഷോജി ഈശോ-813-758-4629
ഷോമി ഈശോ-813 451-9634



