അഞ്ച് ലോഹങ്ങളുടെ സങ്കരമായ പഞ്ചലോഹം കൊണ്ട് നിർമിച്ച ശ്രീരാമന്റെ പവിത്രമായ വില്ലായ 286 കിലോഗ്രാം ഭാരമുള്ള ‘കൊടണ്ഡം’ അയോധ്യയിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് ഇത് രാമക്ഷേത്രത്തിൽ എത്തിച്ചേരും.
ഒഡീഷയിലെ റൂർക്കലയിൽ നിന്ന് വില്ലുമായുള്ള യാത്ര ജനുവരി മൂന്നിനാണ് ആരംഭിച്ചത്. സനാതൻ ജാഗരൺ മഞ്ചിൻറെ നേതൃത്വത്തിൽ വലിയ ഘോഷയാത്രയായാണ് വില്ല് കൊണ്ടുവരുന്നത്.
ഒഡീഷയിലെ 30 ജില്ലകളിലൂടെയും കടന്നുപോയ ഘോഷയാത്രയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധിയാളുകളാണ് പങ്കെടുക്കുന്നത്. ജനുവരി 19ന് പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനായി വച്ച ശേഷമാണ് അയോധ്യയിലേക്കുള്ള യാത്ര തുടർന്നത്.



