ജമ്മു കശ്മീരിലെ ദോഡയിൽ ഒരു സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി  200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ  അപകടത്തിൽ പത്ത് സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ രക്ഷിക്കാൻ നാട്ടുകാരും രക്ഷാപ്രവർത്തകരും പ്രവർത്തിച്ചു.

അപകടത്തിന്റെ വിശദാംശങ്ങൾ നൽകിക്കൊണ്ട്, വ്യാഴാഴ്ച, 17 സൈനികരുമായി  ബുള്ളറ്റ് പ്രൂഫ് ആർമി വാഹനം ഒരു ഹൈ ആൾട്ടിറ്റ്യൂഡ്  പോസ്റ്റിലേക്ക് പോകുമ്പോൾ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന്  200 അടി താഴ്ചയുള്ള ഒരു കൊക്കയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദോഡയിലെ ഭാദേർവാ-ചമ്പ അന്തർസംസ്ഥാന റോഡിലെ ഖാനി ടോപ്പിന് സമീപമുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. 

അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ സൈന്യവും പോലീസും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. പോലീസിനെയും രക്ഷാപ്രവർത്തകരെയും സഹായിക്കാൻ നാട്ടുകാരും എത്തി. രക്ഷാപ്രവർത്തനത്തിനിടെ 10 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ സൈനികരെ ഒഴിപ്പിച്ചു, അവരിൽ പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്.