ഗ്രീൻലൻഡ് വിഷയത്തിൽ ഡെന്മാർക്ക് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഏർപ്പെടുത്താനിരുന്ന കടുത്ത താരിഫ് ഭീഷണിയിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവാങ്ങി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നടത്തിയ നിർണ്ണായക ചർച്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നയതന്ത്ര പിൻമാറ്റം. ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരാനിരുന്ന താരിഫുകൾ ഇനി ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. നാറ്റോ തലവനുമായി നടത്തിയ കൂടിക്കാഴ്ച അത്യന്തം ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലൻഡിന്റെയും ആർട്ടിക് മേഖലയുടെയും ഭാവി സുരക്ഷാ കാര്യങ്ങളിൽ ഇരുപക്ഷവും ഒരു പൊതു ധാരണയിൽ എത്തിയതായും ട്രംപ് പറഞ്ഞു.



