കാസർകോട് മുനിസിപ്പാലിറ്റി, മലപ്പുറം തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ. തന്റെ പരാമർശങ്ങൾ മൂലം ആഞക്കെങ്കിലും വേദനയുണ്ടായെങ്കിൽ താൻ അതിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും സാംസ്കാരിക മന്ത്രി വ്യക്തമാക്കി. തന്റെ അഭിപ്രായങ്ങൾ “ഒരു പ്രത്യേക സമുദായത്തിനെതിരെയാണെന്ന് വളച്ചൊടിക്കുകയും തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തത്” എന്ന് മന്ത്രി പറയുന്നു.
മന്ത്രിയുടെ പ്രസ്താവനകൾക്കെതിരെ സർക്കാരിനുമെതിരെ ആക്രമണം ശക്തമായതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആർഎസ്എസ് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുമ്പോൾ, കേരളത്തിലെ കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ മുസ്ലീം ലീഗ് ന്യൂനപക്ഷ വർഗീയതയെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചെറിയാൻ ഞായറാഴ്ച പറഞ്ഞതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.



