കേരളത്തെ ഒന്നടങ്കം നടുക്കിയ ഒരു സംഭവമാണ് കോഴിക്കോട് സ്വദേശിയായ ദീപക് എന്ന 40-കാരൻ്റെ ആത്മഹത്യ. സ്വകാര്യ ബസ് യാത്രയ്ക്കിടയിൽ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് വ്ലോഗറായ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

വീഡിയോ വൈറലായതിന് പിന്നാലെ ദീപക് ആത്മഹത്യ ചെയ്തതോടെ സോഷ്യൽ മീഡിയ രണ്ട് തട്ടിലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഉയരുന്ന രണ്ട് പക്ഷത്തെയും പ്രധാന വാദങ്ങളും പ്രതികരണങ്ങളും പരിശോധിക്കാം.