സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ല. വെള്ളി വില ക്രമാതീതമായി ഉയരുന്നതായി തോന്നുന്നു, ദിവസേന കുത്തനെയുള്ള വർദ്ധനവ്. കേരളത്തിൽ ഇന്നത്തെ വെള്ളി വില ഗ്രാമിന് 330 രൂപയും കിലോഗ്രാമിന് 3,30,000 രൂപയുമാണ്.
ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 12 രൂപയും കിലോഗ്രാമിന് 12,000 രൂപയുമാണ് വർധിച്ചിരിക്കുന്നത്. അതേസമയം ഇന്നലേയും ഇന്നുമായി ഒരു കിലോഗ്രാം വെള്ളിവിലയിൽ 20,000 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണി അനുസരിച്ചാണ് കേരളത്തിലെയും വെള്ളി വില നിശ്ചയിക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോഴുള്ള രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.



