സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്നത്തെ വമ്പൻ കുതിപ്പ്. 1,400 രൂപയാണ് ഇന്ന് മാത്രം ഒരു പവന് വർദ്ധിച്ചിട്ടുള്ളത്. ഇതോടെ ഈ മാസത്തെയും ചരിത്രത്തിലെയും റെക്കോർഡ് നിരക്കിലാണ് സ്വർണവിപണി. 1,06,840 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 13,355 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.

ജനുവരി 14 നായിരുന്നു ഇതിന് മുമ്പ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സംസ്ഥാനത്തെ സ്വർണവിപണി. ഇതിന് പിന്നാലെ നേരിയ ഇളവാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടിരുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ കുറവും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.