ഡയറ്റ് സോഡകൾ, ഷുഗർ-ഫ്രീ മധുരപലഹാരങ്ങൾ, പാക്കേജ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ വ്യാപകമായി അസ്പാർട്ടേം, സുക്രലോസ് തുടങ്ങിയ കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇവ കലോറി കുറയ്ക്കാൻ സഹായിക്കുമെങ്കിലും ഇവ കഴിച്ചതിന് ശേഷം ചിലർക്ക് തലവേദനയോ മൈഗ്രേനോ അനുഭവപ്പെടുന്നതായി  റിപ്പോർട്ടുണ്ട്.

സെൻസിറ്റീവായ വ്യക്തികളിൽ കൃത്രിമ മധുരങ്ങൾ നാഡീസംബന്ധമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും അസ്പാർട്ടേം തലച്ചോറിലെ സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ ബാധിക്കുമെന്നും ഇത് തലവേദനയ്ക്ക് കാരണമായേക്കാം എന്നും ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ പാലക് നാഗ്പാൽ പറയുന്നു.