സംഗീത സംവിധായകൻ എ.ആർ റഹ്മാൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിനും ചർച്ചയ്ക്കും കാരണമായിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെ റഹ്മാൻ ‘വന്ദേമാതരം’ അല്ലെങ്കിൽ ‘മാ തുജെ സലാം’ പാടാൻ വിസമ്മതിച്ചെന്ന ഒരു പത്രപ്രവർത്തകൻറെ വെളിപ്പെടുത്തലോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ റഹ്മാനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
റഹ്മാനെ പരസ്യമായി ന്യായീകരിച്ചവരിൽ ഗായിക ചിന്മയി ശ്രീപാദയും ഉൾപ്പെടുന്നു. പത്രപ്രവർത്തകന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ചിന്മയി തൻറെ നിലപാട് വ്യക്തമാക്കി. 2025 നവംബർ 23 ന് പൂനെയിൽ നടന്ന ആർകെ ലക്ഷ്മൺ സ്മാരക അവാർഡ് കച്ചേരിയിൽ എആർ റഹ്മാനും ഞങ്ങളും വന്ദേമാതരം ആലപിച്ചിരുന്നതായും ചിന്മയി വെളിപ്പെടുത്തി.



