ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഇറാനിലെ ജനങ്ങളോട് പരസ്യമായി ആവശ്യപ്പെട്ട് അമേരിക്ക. ഇറാന്റെ സമ്പത്തിൽ നിന്ന് കോടിക്കണക്കിന് ഡോളറാണ് ഈ സേനക്കായി ചെലവഴിക്കുന്നതെന്നും ഇറാനികളെ അടിച്ചമർത്താനാണ് ഇവരെ ഉപയോഗിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സാമ്പത്തിക സ്രോതസുകൾ ഇല്ലാതാക്കുന്നതിനായാണ് ഇറാനിലെ ജനങ്ങളോട് വിവരങ്ങൾ ആവശ്യപ്പെടുന്നതെന്നും വിവരങ്ങൾ നൽകുന്ന ഇറാനികൾക്ക് പ്രതിഫലം നൽകുമെന്നുമാണ് അമേരിക്കയുടെ ആഹ്വാനം.



