കേരളത്തെ വാനോളം പുകഴ്ത്തി സം​ഗീത സംവിധായകൻ ശങ്കർ മഹാദേവൻ. കൊച്ചിയിൽ വച്ച് നടന്ന തൻ്റെ പുതിയ ചിത്രമായ ചത്താ പച്ചയുടെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു പ്രതികരണം. 

കഴിഞ്ഞ പത്ത് വർഷത്തിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച സിനിമകൾ ചെയ്തത് മലയാളത്തിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. 30 വർഷം ഹിന്ദി സിനിമയിൽ വർക്ക് ചെയ്ത തങ്ങളുടെ ആദ്യത്തെ മലയാള സിനിമയാണ് ചത്താ പച്ച. മനോ​ഹരമായ ഒരനുഭവമായിരുന്നു. ​

മലയാള സിനിമ ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ അഭിമാനമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിൽ മലയാളത്തിൽ നിന്നാണ് മികച്ച സിനിമകൾ ഉണ്ടായത്. രാജ്യത്തെ ഏറ്റവും മികച്ച സിനിമയും ഭക്ഷണവും കേരളത്തിലാണ്”.- ശങ്കർ മഹാദേവൻ പറഞ്ഞു.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ചത്താ പച്ച. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ, എഹ്സാൻ, ലോയ് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന് ശങ്കർ മഹാദേവനും എത്തിയിരുന്നു.