തനിക്കെതിരെ സോഷ്യൽ മീഡിയയിൽ  നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി നടിയും അവതാരകയുമായ അനസൂയ ഭരദ്വാജ്. സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലുണ്ടായ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചതിന് പിന്നാലെയാണ് ഇത്തരം ആക്രമണങ്ങളും ഭീണികളും നടക്കുന്നതെന്നാണ് നടി പറയുന്നത്.

സൈബറാബാദ് സൈബർ ക്രൈം പോലീസിലാണ് താരം പരാതി നൽകിയിരിക്കുന്നത്. അനസൂയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 42 പേർക്കെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്.

‘ധൻഡോറ’ എന്ന സിനിമയുടെ പ്രീ-റിലീസ് ചടങ്ങിൽ നടൻ ശിവാജി നടത്തിയ പരാമർശങ്ങളെ അനസൂയ വിമർശിച്ചതിന് പിന്നാലെയാണ് ഓൺലൈൻ ഇടങ്ങളിൽ ആക്രമണം രൂക്ഷമായത്. ശിവജിയുടെ വാക്കുകൾ സ്ത്രീവിരുദ്ധമാണെന്ന തരത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു. 

ഡിസംബർ 23 മുതൽ തനിക്കെതിരെയുള്ള അധിക്ഷേപങ്ങൾ രൂക്ഷമായതായി അനസൂയ പരാതിയിൽ പറഞ്ഞു. ശിവജിയുടെ പരാമർശങ്ങൾക്കെതിരെ സംസാരിച്ചതിന് ശേഷം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ അശ്ലീല കമന്റുകൾ, ലൈംഗിക പീഡനം, ഭീഷണികൾ എന്നിവ നേരിട്ടതായും അവർ ആരോപിച്ചു.

ബോജ്ജ സന്ധ്യ റെഡ്ഡി, പ്രിയ ചൗധരി ഗോഗിനേനി, പവാനി, റേഡിയോ ജോക്കി ശേഖർ ബാഷ, രജനി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റുകളുടെ സ്വഭാവത്തെ കുറിച്ചും ഓൺലൈൻ ആക്രമണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ നീക്കങ്ങളുണ്ടോ എന്നതിനെ കുറിച്ചും ബോജ്ജ സന്ധ്യ റെഡ്ഡി, പ്രിയ ചൗധരി ഗോഗിനേനി, പവാനി, റേഡിയോ ജോക്കി ശേഖർ ബാഷ, രജനി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റുകളുടെ സ്വഭാവവും ഓൺലൈൻ ആക്രമണങ്ങൾക്ക് പിന്നിലെ ഏകോപനത്തിന്റെ വ്യാപ്തിയും പരിശോധിക്കാൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

വിവാദങ്ങളുടെ തുടക്കം

ധൻഡോറയുടെ പ്രമോഷണൽ പരിപാടിയിൽ ശിവജി നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്. സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഓൺലൈനിൽ ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായി. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും പൊതു വ്യക്തികളും നടൻ സ്ത്രീവിരുദ്ധമായ ഭാഷ ഉപയോഗിച്ചതായി ആരോപിച്ചു, ഇത് പൊതുവേദികളിൽ സ്ത്രീകളെ എങ്ങനെ സംസാരിക്കുന്നു എന്നതിനെ കുറിച്ച് വിശാലമായ ചർച്ചയ്ക്ക് കാരണമായി.

ശിവജിയുടെ പരാമർശങ്ങളെ ശക്തമായി വിമർശിച്ച പൊതുപ്രവർത്തകരിൽ ഒരാളായിരുന്നു അനസൂയ. സോഷ്യൽ മീഡിയയിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചതോടെ അവർക്ക് നേരെ ആക്രമണങ്ങളും  അധിക്ഷേപങ്ങളും അഴിച്ചുവിടുകയായിരുന്നു. 

ഡിസംബർ 25ന്, അനസൂയ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ കഴിയാത്തത് കൊണ്ടാണ് സ്ത്രീകളും പുരുഷൻമാരും എന്നെ ‘ആൻറി’ എന്ന് വിളിച്ചും പ്രായത്തെ പരിഹസിച്ചും അധിക്ഷേപിക്കുന്നത്. എന്നാൽ അവർ ശിവജിയെ ആദരവോടെയുമാണ് കാണുന്നത്. എനിക്ക് 40 വയസായി, അദ്ദേഹത്തിന് 54 വയസാണ് എന്നാണ് ഞാൻ കരുതുന്നത്. വ്യക്തിപരമായ കാരണങ്ങളാലോ തൊഴിലിൻറെ ഭാഗമായോ രണ്ടു പേരും  സൗന്ദര്യം സംരക്ഷിക്കുന്നവരാണ്. വിമർശിക്കുന്ന എല്ലാവർക്കും നിത്യയൗവനം ലഭിച്ചിട്ടുണ്ടാകാം.  ഞാൻ എന്ത് പറഞ്ഞാലും, അത് ബധിരന്റെ ചെവിയിൽ ശംഖ് ഊതുന്നത് പോലെയായിരിക്കുമെന്നും താരം കുറിച്ചു.