ഇന്ത്യയിലെ ആദ്യത്തെ ഐ.വി.എഫ് കുഞ്ഞിന് ജന്മം നൽകിയ സംഭവം ഇന്ത്യൻ വൈദ്യശാസ്ത്ര രംഗത്തെ തന്നെ വലിയ നാഴികക്കല്ലായിരുന്നു. ഡോ. ഇന്ദിര ഹിന്ദുജയായിരുന്നു ആ ചരിത്ര ദൗത്തിന് നേതൃത്വം നൽകിയിരുന്നത്. രാജ്യത്തിൻറെ ചരിത്രത്തിൽ തന്നെ വിപ്ലവകരമായ ഒരു അധ്യായം എഴുതി ചേർത്ത ഒരു രാത്രിയായിരുന്നു അത്. ചരിത്ര നേട്ടങ്ങളെ കുറിച്ചോ വാർത്ത തലക്കെട്ടുകളോ കുറിച്ചോ അല്ലായിരുന്നു അന്നത്തെ അവരുടെ ചിന്ത. അപകടസാധ്യതയെ കുറിച്ച് ചിന്തിക്കുകയായിരുന്നു അവർ. 

1970 കളുടെ അവസാനത്തിൽ മുംബൈയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കനത്ത നിശബ്ദത. ഐവിഎഫ് എന്നത് അന്ന് ലോകത്ത് തന്നെ പുതിയതായിരുന്നു. ഇന്ത്യയ്ക്ക് തികച്ചും  അപരിചതവും. മാതൃകയാക്കാൻ മുൻഗാമികളോ കൃത്യമായ ചട്ടക്കൂടുകളോ ഇല്ല. രാജ്യത്തെ ആദ്യത്തെ ഇത്തരത്തിലുള്ള പ്രസവത്തിന് ശ്രമിക്കുന്ന ഡോക്ടർക്ക്, പിശകിന്റെ ചെറിയ സാധ്യത പോലും അനുവദിനീയമായിരുന്നില്ല.