ജനുവരിയിലെ ഡൽഹി എന്നത്  ഒരു പുതിയ കടങ്കഥയല്ല. തലസ്ഥാനത്തെ ശൈത്യകാലം അനുഭവിച്ച എല്ലാവർക്കും ഇത്  അറിയാം. വരണ്ട തൊണ്ട, ചൊറിച്ചിൽ പോലുള്ള ചുമ, മൂടൽമഞ്ഞ്, സഹിക്കാൻ പറ്റാത്തത്ര ഭാരം തോന്നുന്ന വായു എന്നിവയെല്ലാം ഇതിന്റെ ഫലങ്ങളാണ്.

ഈ ഒരു അനുഭവം തന്നെയാണ് ഇപ്പോൾ ഡൽഹിയിൽ നടന്ന് കൊണ്ടിരിക്കുന്ന  ഇന്ത്യ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളും ഉയരാനുള്ള കാരണവും. ഇത് ബാഡ്മിന്റണിനെ കുറിച്ച് മാത്രമല്ല. കൃത്യമായ പ്ലനിങ് നടത്താതെയുള്ള ഇന്ത്യൻ  കായിക രംഗത്തിൻറെ പ്രവർത്തനങ്ങളിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.

ജനുവരി 15ന്, എച്ച്.എസ് പ്രണോയിക്കെതിരായ വിജയത്തിന് ശേഷം സിംഗപ്പൂരിന്റെ മുൻ ലോക ചാമ്പ്യനായ ലോ കീൻ യൂ, ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. ഡൽഹിയിലെ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടിയാണ് അവർ നൽകിയത്.