കേരളത്തിൽ ഇന്ന് ചില ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ ഗ്രീൻ അലർട്ടുണ്ട്. 16.5 മില്ലി മീറ്റർ മുതൽ 64.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ഗ്രീൻ അലർട്ടുകൊണ്ട് അർത്ഥമാക്കുന്നത്. തുടർന്നുള്ള മൂന്ന് ദിനങ്ങളിൽ (17.01.2026- 19.01.2026) സംസ്ഥാനത്ത് ഒരിടത്തും മഴ സാധ്യതയില്ലെന്നാണ് നിലവിലെ അറിയിപ്പ്.
ഇന്നും നേരിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ ഗ്രീൻ അലർട്ട്



