ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മാഘമേളയിൽ സതുവ ബാബ എന്നറിയപ്പെടുന്ന സന്തോഷ് ദാസിന്റെ ആഡംബര ജീവിതശൈലി ഭക്തർക്കിടയിലും സന്യാസ സമൂഹത്തിലും വലിയ ചർച്ചയാകുന്നു.
കോടികൾ വിലമതിക്കുന്ന വിദേശ നിർമ്മിത ആഡംബര കാറുകളും ബ്രാൻഡഡ് വസ്ത്രങ്ങളും ഉപയോഗിക്കുന്ന സതുവ ബാബയ്ക്കെതിരെ പ്രമുഖ സന്യാസിയായ മൗനി ബാബ രംഗത്തെത്തി. സന്യാസം എന്നാൽ ത്യാഗത്തിന്റെയും സേവനത്തിന്റെയും പാതയാണെന്നും അല്ലാതെ ആഡംബര പ്രദർശനമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



