ഇറാനിൽ സുരക്ഷാ സാഹചര്യം ഗുരുതരമായി മോശമാകുന്ന സാഹചര്യത്തിൽ, അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ. സാധ്യമായവർ ഉടൻ ഇറാൻ വിട്ടുപോകണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന അക്രമ സംഭവങ്ങളും അശാന്തിയും കണക്കിലെടുത്താണ് ഈ നിർദേശം.
ഇറാനിലെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 2,000 കടന്നതോടെയാണ് നിർദ്ദേശം എത്തിയത്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.



