നടനും അവതാരകനും നിർമാതാവുമൊക്കെയായ ധർമജൻ ബോൾ​ഗാട്ടി ഒരു കോൺ​ഗ്രസ് അനുഭാവി കൂടിയാണ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾ നടക്കുന്നതിനിടെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടും പ്രവചനങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. അടുത്ത തവണ യുഡിഎഫ് ആയിരിക്കും ഭരിക്കുന്നതെന്നും എൽഡിഎഫ് ഭരണം ജനങ്ങൾക്ക് മടുത്തുവെന്നും ധർമജൻ പറയുന്നു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.

“അടുത്ത തവണ കേരളം യുഡിഎഫ് ആയിരിക്കും ഭരിക്കുന്നത്. യുഎഫിൽ മുഖ്യമന്ത്രി ആകാൻ വേണ്ടി ഒരുപാട് പേരുണ്ട്. എണ്ണം പറഞ്ഞ ടീമുകളുണ്ട്. അതിന് യോ​ഗ്യരായവരെ ആ സമയത്ത് തീരുമാനിച്ചോളും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോ​ഗ്യതയുള്ള ഒരുപാട് നേതാക്കൾ ഉണ്ട്. കോൺ​ഗ്രസിന്റെ ആകയുള്ളൊരു പ്രശ്നമെന്ന് പറഞ്ഞാൽ, സമയത്ത് തല്ല് പിടിക്കാതിരുന്നാൽ ഇപ്രാവശ്യം സുഖമായി വി ഡി സതീശൻ പറയുന്നത് പോലെ നല്ല ഭൂരിപക്ഷത്തിൽ സീറ്റുകൾ നേടാൻ പറ്റും. പക്ഷേ ആ സമയത്ത് തല്ല് പിടിക്കാതിരുന്നാൽ മതി”, എന്ന് ധർമജൻ കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ചത് തന്നെയാണ്. യുഡിഎഫ് മേൽക്കൈ നേടുമെന്ന് ഉറപ്പായിരുന്നു. എൽഡിഎഫ് ഭരണം ആൾക്കാർ വെറുത്ത് തുടങ്ങി. കേരളം മാറി മറിഞ്ഞ്, മാറി മറിഞ്ഞ് നിൽക്കുന്ന സമയത്ത് രണ്ട് തവണയും അവർ കയറി. ഇലക്ഷൻ സമയമാകുമ്പോൾ ഓരോ ​ഗിമ്മിക്കുകളുമായി വരും. പക്ഷേ ഇത്തവണ ജനം അത് സ്വീകരിക്കില്ലെന്നും ധർമജൻ പറയുന്നു.