കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിൽ
രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഈ മാസം 10നാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് മഴയ്ക്ക് ഒരിടത്തും സാധ്യതയില്ലെന്നാണ് അറിയിപ്പ്.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം ( well marked low pressure) തീവ്ര ന്യൂനമർദമായി (Depression) ശക്തിപ്രാപിച്ചിരുന്നു. ഇത് കൂടുതൽ ശക്തിപ്പെട്ട് അതി തീവ്രന്യൂനമർദമായി (Deep Depression) മാറാൻ സാധ്യതുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.