ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമാണ് പി.ആർ ശ്രീജേഷ്. നായകനായും ഗോൾകീപ്പറായും തിളങ്ങി ഒട്ടേറെ മത്സരങ്ങളിൽ ഇന്ത്യയെ വിജയമണിയിച്ചിട്ടുണ്ട് താരം. പ്രത്യേകിച്ചും ചിരവൈരികളായ പാക്കിസ്ഥാനെതിരായ മത്സരങ്ങളിൽ, നിരവധി ഘട്ടങ്ങളിൽ വിജയം നേടുന്നതിൽ ശ്രീജേഷ് നിർണ്ണായക സാന്നിധ്യമായിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള മത്സരങ്ങളിൽ നേരിടുന്ന സമ്മർദ്ദത്തെ കുറിച്ചും അവ മറികടന്നതിനെ കുറിച്ചും മനസ് തുറക്കുകയാണ് പി.ആർ ശ്രീജേഷ്.
സ്‌പോർട്‌സിൽ ചിരവൈരികൾ എന്ന വാക്ക് ഏതൊരു കായിക ആരാധകനെയും ആവേശം കൊള്ളിക്കുന്ന ഒന്നാണ്. ഫുട്‌ബോളിലും ക്രിക്കറ്റിലും മറ്റെല്ലാ കായിക ഇനങ്ങളിലും ഇത്തരത്തിൽ ചിരവൈരികൾ തമ്മിലുള്ള പോരുകൾ നടക്കാറുണ്ട്. അതിന് അന്താരാഷ്ട്ര തലത്തിൽ തന്നെ പല തരത്തിലുള്ള സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ പശ്ചാത്തലങ്ങളുമുണ്ടായിരിക്കാം.
ഹോക്കിയിലെ തുല്യശക്തികളായി കണക്കാക്കപ്പെടുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇന്ത്യ ടുഡേ ഗ്രൂപ്പിൻ്റെ ദി ലല്ലന്റോപ്പിന് നൽകിയ അഭിമുഖത്തിലാണ് ശ്രീജേഷ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.



