ശബരിമലയിൽ ലോകപ്രസിദ്ധമായ മകരവിളക്ക് മഹോത്സവം ജനുവരി 14-ന് നടക്കാനിരിക്കെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനും സൗകര്യങ്ങൾ ഒരുക്കാനും വിപുലമായ സജ്ജീകരണങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും.
മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. നിലവിൽ പ്രതിദിനം ശരാശരി ഒരു ലക്ഷത്തിലധികം ഭക്തരാണ് അയ്യപ്പദർശനത്തിനായി സന്നിധാനത്ത് എത്തുന്നത്.



