സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഇന്നും (01.06.2026) നാളെയും (01.07.2026) ഒരിടത്തും മഴയ്ക്ക് സധ്യതയില്ലെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും മഴയെത്തും. എട്ടിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഗ്രീൻ അലർട്ടുണ്ട്. നേരിയ തോതിലുള്ള മഴയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

 9-ാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെ ഈ ദിവസം ഗ്രീൻ അലർട്ടുണ്ട്.