കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടുതുമുന്നണിയിൽ ഏറ്റുമുട്ടലുകൾ നടക്കുകയാണ്. മുന്നണിയിലെ പ്രബലരായ സി.പി.എമ്മും സിപിഐയുമാണ് നേർക്കുനേർ നിൽക്കുന്നത്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെച്ചൊല്ലിയാണ് ഇരു പാർട്ടികളും ഇടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നേർക്കുനേരല്ലാതെ കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ചെയ്തു.

മുസ്ലിം വിഭാഗങ്ങൾക്കെതിരെ വെള്ളാപ്പള്ളി അടുത്തിടെ  നടത്തിയ പരാമർശമാണ് സിപിഎം-സിപിഐ ഉരസലിലേക്ക് നയിച്ചത്. മുസ്ലിം ലീഗിനെ ലീഗിനെതിരെ സംസാരിക്കവെയാണ് വെള്ളാപ്പള്ളി മുസ്‌ലിങ്ങളെ ലക്ഷ്യംവച്ചുവെന്ന ആരോപണം ഉയർന്നത്.  ഇതിനെ പരസ്യമായി വിമർശിച്ച് ബിനോയ് വിശ്വം രംഗത്ത് വരുകയും ചെയ്തു.