സംസ്ഥാനത്ത് തെളിഞ്ഞ-വരണ്ട കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിൽ ശൈത്യം കഠിനമാകുമ്പോൾ സമതലങ്ങളിലും തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. മൂന്നാറിൽ താപനില 10 ഡിഗ്രി സെൽഷ്യസിനും താഴെയെത്തി. വരുന്ന മൂന്ന് ദിവസം ഒരു ജില്ലകളിലും മഴയ്ക്ക് സാധ്യതയില്ല.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (05/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



