രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഒരു അഭിഭാഷകനിൽ നിന്ന് അശ്ലീല വീഡിയോ പകർത്തി 40 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തതായി പരാതി. വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇരയുടെ പരാതിയെ തുടർന്ന് ശനിയാഴ്ചയാണ് പ്രതിയായ സ്ത്രീയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തത്.
പ്രിയങ്ക എന്ന പ്രതി തന്നെ ഒരു കെണിയിൽ വീഴ്ത്തി അശ്ലീല വീഡിയോ റെക്കോർഡ് ചെയ്‌തെന്നും പിന്നീട് ഇത് ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നും അഭിഭാഷകൻ പരാതിയിൽ ആരോപിച്ചു. 40 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ വൈറലാക്കുമെന്നും ബലാത്സംഗ കേസിൽ തന്നെ വ്യാജമായി കുടുക്കുമെന്നും അവർ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.



