രാജ്യത്ത് 500 രൂപ നോട്ട് നിർത്തലാക്കുമെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 2026 മാർച്ച് മുതൽ സർക്കാർ 500 രൂപ നോട്ട് ഘട്ടം ഘട്ടമായി പിൻവലിക്കുമെന്ന് ഈ സന്ദേശം അവകാശപ്പെടുന്നു. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. സർക്കാർ ഏജൻസിയായ പിഐബി എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഈ സന്ദേശം തള്ളിയത്. 

2026 മാർച്ചോടെ ₹500 നോട്ടുകൾ അസാധുവാക്കാൻ റിസർവ് ബാങ്ക് (ആർബിഐ) ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്ന് പിഐബി അതിന്റെ വസ്തുതാ പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവകാശവാദം പൂർണ്ണമായും തെറ്റാണ്. ₹500 നോട്ടുകൾ ഇപ്പോഴും സാധുവാണ്, ഏത് ഇടപാടിനും ഉപയോഗിക്കാം. ആളുകൾ ഇത്തരം കിംവദന്തികൾക്ക് ചെവികൊടുക്കരുത്.