സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 99,600ൽ എത്തി. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഉയർന്നതോടെ വില ഒരു ലക്ഷം കടക്കുമെന്ന ആശങ്കയിലായിരുന്നു ഉപഭോക്താക്കൾ.
ഇന്നലെ പവന് 840 രൂപയാണ് ഒറ്റയടിയ്ക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 99,880 രൂപയായിരുന്നു. ഡിസംബർ 23-ന് ചരിത്രത്തിലാദ്യമായി സ്വർണവില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.
സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും വില ഉയർന്നുനിൽക്കുന്നത് ആശങ്കയായി മാറിയിരിക്കുകയാണ്.



