2026 ലെ പുതുവത്സരാഘോഷങ്ങൾക്ക് തൊട്ടുമുമ്പ് അമേരിക്കയിൽ വമ്പൻ ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി. നോർത്ത് കരോലിനയിലെ മിന്റ് ഹില്ലിൽ നിന്നുള്ള 18 വയസ്സുള്ള ക്രിസ്റ്റ്യൻ സ്റ്റർഡിവാണ്ടിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. തീവ്രവാദ സംഘടനയായ ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇയാൾ പുതുവത്സര ദിനത്തിൽ ആക്രമണം നടത്താൻ ആസൂത്രണം ചെയ്തതായി കണ്ടെത്തി.
യുഎസ് നീതിന്യായ വകുപ്പിന്റെ കണക്കനുസരിച്ച്, സോഷ്യൽ മീഡിയ വഴി ഐസിസ് പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട ക്രിസ്റ്റ്യൻ, സംഘടനയുടെ “സൈനികൻ” എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. 2025 ഡിസംബറിൽ, മുസ്ലീം ഇതര സമൂഹങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങൾ അടങ്ങിയ നിരവധി ഓൺലൈൻ പോസ്റ്റുകൾ ഇയാൾ പങ്കിട്ടിരുന്നു.



