ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അവഗണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷത്തിന് പെരുന്നയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. മാധ്യമങ്ങൾ പകർത്തിയ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.

രമേശ് ചെന്നിത്തല വരുന്നത് കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കസേരിയിൽനിന്ന് എഴുന്നേൽക്കുകയായിരുന്നു. ഇത് രമേശ് ചെന്നിത്തല കണ്ടെങ്കിലും രാഹുലിനെ ഗൗനിക്കാതെ നടന്നുനീങ്ങുകയും ചെയ്തു. പാർട്ടിയിൽനിന്ന് പുറത്താണെങ്കിലും എൻ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി വിഷ്ണുനാഥ്, എം.കെ രാഘവൻ തുടങ്ങിയ നേതാക്കൾ ഇരുന്ന നിരയിൽ തന്നെയായിരുന്നു രാഹുലും ഇരുന്നത്.