കഴിഞ്ഞ മൂന്ന് ദിവസമായി അഫ്ഗാനിസ്ഥാനിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 17 ആയി. കുറഞ്ഞത് 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ 274 വീടുകൾ പൂർണ്ണമായും തകർന്നതായും 1,558 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

ഇത് നിരവധി കുടുംബങ്ങളെ ഭവനരഹിതരാക്കുകയും അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (ANDMA) വക്താവ് മുഹമ്മദ് യൂസഫ് ഹമദ് പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലെ ആളുകളുടെ സ്ഥിതി വളരെ ഗുരുതരമായി തുടരുന്നു. ഇവർക്ക് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആവശ്യമാണ്.