പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് പോലീസ് പറഞ്ഞു. ആക്രമണത്തിനോ തീവ്രവാദ ആക്രമണത്തിനോ ഉള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞു. രാജ്യം അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കുകയാണ്.

“സ്വിസ് ബാറിൽ പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഭവത്തിൽ 47 പേർ മരിച്ചു. 100-ലധികം പേർക്ക് പരിക്കേറ്റു. സ്ഫോടന കാരണം നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, ഒരു ആക്രമണത്തിനുള്ള സാധ്യത ഞങ്ങൾ തള്ളിക്കളയുന്നു.”-സ്വിസ് പോലീസ് പറഞ്ഞു.