കാനഡയിലെ വിമാനത്തിൽ മദ്യപിച്ചതിൽ എയർ ഇന്ത്യ പൈലറ്റിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടസംഭവത്തിൽ കൂടുതൽ വിശദീകരണം. ബ്രീത്ത് അനലൈസർ പരിശേധനകൾ ഉൾപ്പടെ നടത്തിയ ശേഷമാണ് പൈലറ്റിനെ പുറത്താക്കിയതെന്നും അധികൃതർ വ്യക്തമാക്കുന്നു. എയർലൈനിന്റെ വാൻകൂവർ-ഡൽഹി സർവീസിൽ യാത്രക്കാർക്ക് കാലതാമസം നേരിട്ടു. 2025 ഡിസംബർ 23-ന് വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്, AI186 എന്ന വിമാനമാണ് ഈ സംഭവം നടത്തിയത്.
ക്യാപ്റ്റൻ സൗരഭ് കുമാർ എന്ന പൈലറ്റിൽ നിന്ന് മദ്യത്തിന്റെ ഗന്ധം വന്നതായി വിമാനത്താവള ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് കനേഡിയൻ ഉദ്യോഗസ്ഥർ ഇടപെട്ടു. പൈലറ്റ് വീഞ്ഞ് കുടിക്കുകയോ മദ്യം വാങ്ങുകയോ ചെയ്യുന്നത് കണ്ടതായി ഒരു വിമാനത്താവള ജീവനക്കാരൻ അവകാശപ്പെട്ടതായും തുടർന്ന് അധികൃതരെ അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.



