പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന ചോദ്യം ഇതാണ്, ചെറിയ സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കുകളിൽ മാറ്റമുണ്ടോ? 2026 ജനുവരി–മാർച്ച് പാദത്തിലേക്ക് കടക്കുമ്പോൾ PPF, NSC, SCSS അടക്കമുള്ള ജനപ്രിയ പദ്ധതികളുടെ പലിശനിരക്കുകൾ സംബന്ധിച്ച സർക്കാർ തീരുമാനം വ്യക്തമായ സൂചന നൽകുന്നു. സുരക്ഷയും സ്ഥിരതയും തേടുന്ന നിക്ഷേപകർക്ക് ഈ അറിയിപ്പ് ഏറെ നിർണായകമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്‌എസ്) , നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (എൻ‌എസ്‌സി), സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്‌എസ്‌വൈ) എന്നിവയുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല.

എല്ലാ മൂന്ന് മാസം കൂടുമ്പോഴും കേന്ദ്ര ധനമന്ത്രാലയം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ പരിഷ്കരിക്കുകയും ചെയ്യും. ധനകാര്യ മന്ത്രാലയത്തിന്‍റെ വിജ്ഞാപനം അനുസരിച്ച്, 2025-26 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ (2026 ജനുവരി 1 മുതൽ 2026 മാർച്ച് 31 വരെ) ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും.