ചൈനയുടെ ജനസംഖ്യ അതിവേഗം കുറഞ്ഞുവരികയാണ്. ഇത് വർദ്ധിപ്പിക്കുന്നതിന് ഷി ജിൻപിംഗ് സർക്കാർ നടപടികൾ കടുപ്പിക്കുകയാണ്. ഈ സംരംഭത്തിന്റെ ഭാഗമായി, ജനന നിയന്ത്രണ ഗുളികകൾക്കും കോണ്ടത്തിനും 30 വർഷമായി നൽകിവന്നിരുന്ന നികുതി ഇളവ് നിർത്തലാക്കി. ചൈനീസ് സർക്കാരിന്റെ ഈ തീരുമാനം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

ചൈനയിൽ കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവയ്ക്ക് ഇനി 13 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ബാധകമാകും.