കൊ​ച്ചി: സേ​വ് ബോ​ക്‌​സ് ആ​പ്പ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യ്ക്ക് വീ​ണ്ടും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ന്‍​സ്. ജ​നു​വ​രി ഏ​ഴി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

കു​റ്റ​കൃ​ത്യ​ത്തി​ല്‍ നി​ന്നു​ള്ള പ​ണ​മാ​ണ് ജ​യ​സൂ​ര്യ​ക്ക് ല​ഭി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ഇ​ഡി എ​ത്തി​യി​രു​ന്നു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം തു​ക ക​ണ്ടു​കെ​ട്ടു​മെ​ന്നാ​ണ് വി​വ​രം.

ജ​യ​സൂ​ര്യ​യും ഉ​ട​മ സ്വാ​തി​ഖ് റ​ഹീ​മും ത​മ്മി​ലു​ള്ള മ​റ്റ് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്വാ​തി​ഖ് റ​ഹീ​മു​മാ​യു​ള്ള​ത് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍ ബ​ന്ധം മാ​ത്ര​മെ​ന്നാ​യി​രു​ന്നു ജ​യ​സൂ​ര്യ​യു​ടെ മൊ​ഴി.

ഓ​ണ്‍​ലൈ​ന്‍ ലേ​ല ആ​പ്പാ​യ സേ​വ് ബോ​ക്‌​സി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​യി ജ​യ​സൂ​ര്യ​ക്ക് ക​രാ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. കൊ​ച്ചി​യി​ല്‍ വ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. ജ​യ​സൂ​ര്യ​യു​ടെ ഭാ​ര്യ സ​രി​ത​യു​ടെ​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

2023 ജ​നു​വ​രി​യി​ല്‍ സേ​വ് ബോ​ക്സ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ല്‍ സ്ഥാ​പ​ന ഉ​ട​മ​യും മു​ഖ്യ​പ്ര​തി​യു​മാ​യ സ്വാ​തി​ഖ് റ​ഹീ(​സ്വാ​തി റ​ഹീം)​മി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കി​ഴ​ക്കേ​ക്കോ​ട്ട സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ തൃ​ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സാ​ണ് സ്വാ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സേ​വ് ബോ​ക്സി​ന്‍റെ ഫ്രാ​ഞ്ചൈ​സി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് സ്വാ​തി​ഖ് റ​ഹീം ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.

മാ​സം 25 ല​ക്ഷം രൂ​പ​വ​രെ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്താ​ണ് സ്വാ​തി​ഖ് റ​ഹീം നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. നൂ​റി​ല​ധി​കം പേ​രി​ല്‍​നി​ന്ന് ഇ​ത്ത​ര​ത്തി​ല്‍ ല​ക്ഷ​ങ്ങ​ള്‍ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു വി​വ​രം. എ​ന്നാ​ല്‍ ആ​ര്‍​ക്കും ലാ​ഭ​വി​ഹി​ത​മോ മു​ട​ക്കി​യ പ​ണ​മോ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​രാ​തി​ക​ള്‍ ഉ​യ​രു​ക​യാ​യി​രു​ന്നു.