കോ​ഴി​ക്കോ​ട്: തി​രു​വ​ള്ളൂ​രി​ല്‍ ഗു​ഡ്‌​സ് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കു നേ​രെ ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​നം. ക​ൽ​പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ ബൈ​ക്കി​ല്‍ ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ വ​ട​ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. യു​വാ​വ് മാ​ന​സി​ക പ്ര​ശ്ന​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന​യാ​ളാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.