ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ. ഈ വർഷം ആദ്യമുണ്ടായ സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഒരു മൂന്നാം കക്ഷിയുടെയും സഹായം തേടിയിട്ടില്ലെന്നും ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ചർച്ചകളിലൂടെയാണ് വെടിനിർത്തൽ തീരുമാനത്തിലെത്തിയതെന്നും ഇന്ത്യ വ്യക്തമാക്കി.

ബീജിംഗിൽ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കവെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മധ്യസ്ഥത അവകാശപ്പെട്ടത്. ഈ വർഷം നടന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെയുള്ള വിവിധ ആഗോള പ്രശ്നങ്ങളിൽ ബീജിംഗ് മധ്യസ്ഥത വഹിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.